21 September, 2023 11:36:49 AM


കാനഡയിൽ ഖാലിസ്ഥാൻവാദി നേതാവ് കൊല്ലപ്പെട്ടു



ടൊറന്‍റോ: കാനഡയിൽ ഖാലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. ഖാലിസ്ഥാൻ ഭീകരവാദി അർഷിദീപ് സിങ്ങിന്‍റെ അനുയായി സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗ് നഗരത്തിൽ ഇരുവിഭാഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരണം.

ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കാനഡയിൽ നിന്ന് വിട്ടു തരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റിൽ സുഖ ദുൻകെയുടെ പേരും ഉണ്ടായിരുന്നു. കള്ള പാസ്പോർട്ടിലാണ് ഇയാൾ പഞ്ചാബിൽ നിന്നും കാനഡയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. 

ഇന്ത്യയും കാനഡയും തമ്മിലുള്ള അഭിപ്രായ സംഘർഷങ്ങൾ പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നതു വരെ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് സുഖയുടെ കൊലപാതകം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K