13 September, 2023 05:37:17 PM
ആലുവയില്‍ 75കാരനെ പലകയ്ക്കടിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു

ആലുവ: റെയില്‍വേ സ്റ്റേഷനു സമീപം എഴുപത്തിയഞ്ചുകാരന് നേരെ ക്രൂരമായ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസ് ആണ് അക്രമത്തിന് ഇരയായത്. ജോസിനെ രണ്ടുപേര്‍ പലക കൊണ്ട് അടിച്ച് അഞ്ചര പവന്‍ മാലയും മൊബൈല്‍ ഫോണും 450 രൂപയും കവരുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജോസ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.