25 August, 2023 09:31:17 AM


പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസ്: ട്രംപ് കീഴടങ്ങി



ജോർജിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ഡോണൾഡ്  ട്രംപ് കീഴടങ്ങി. അറ്റ്ലാന്റിയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. 


ജോർജിയ സംസ്ഥാനത്ത് ട്രംപിനെതിരെ 13 കുറ്റങ്ങളാണ്  പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ചുമത്തിയിരിക്കുന്നത്. 2020-ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. 


നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്‍റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. 


നേരത്തെ ജനപ്രതിനിധി സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. 2016ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K