27 July, 2023 02:44:02 PM


ശൈഖ് സഈദ് അന്തരിച്ചു; 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് യുഎഇ



അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്‍റിന്‍റെ സഹോദരനുമായ ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ കോടതിയാണ് ശൈഖ് സഈദിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലായിരുന്നു ഇദ്ദേഹം. ശൈഖ് സഈദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 29 ശനിയാഴ്ച വരെയാണ് ദുഃഖാചരണം. രാജ്യത്ത് മൂന്ന് ദിവസം ദേശീയ പതാകകള്‍ പകുതി താഴ്ത്തി കെട്ടും. 
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K