10 July, 2023 11:12:37 PM
വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ബംഗാൾ സ്വദേശി ഈരാറ്റുപേട്ടയില്‍ അറസ്റ്റിൽ
![](https://www.kairalynews.com/uploads/page_content_images/kairaly_news_16890110260.jpeg)
ഈരാറ്റുപേട്ട: കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ സെയ്ദുൾ മോണ്ടൽ (29) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഈരാറ്റുപേട്ട പോലീസ് പെട്രോളിങ് നടത്തുന്നതിനിടെ ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് എ വണ്‍ ലോഡ്ജിന് സമീപം വച്ച് ഇയാളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നിന്നും ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ പ്രദീപ് എം ഗോപാൽ, രഞ്ജിത്കുമാർ ബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.