06 June, 2023 09:24:45 AM


അരിക്കൊമ്പൻ അനിമൽ ആംബുലൻസിൽ തുടരുന്നു; വിദഗ്ദചികിത്സക്ക് ശേഷം തുടർനടപടികൾ



കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ ഒറ്റയാൻ അരിക്കൊമ്പനെ ഉൾകാട്ടിൽ തുറന്ന് വിട്ടില്ല. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. വിദഗ്ദ ചികിത്സ ലഭ്യമാക്കിയ ശേഷമാകും തുടർ നടപടികൾ. അരിക്കൊമ്പൻ ഇപ്പോഴും അനിമൽ ആംബുലൻസിൽ തുടരുകയാണ്.

കളക്കാട് കടുവാ സങ്കേതത്തിന് സമീപമാണ് വാഹനമുളളത്. അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയിൽ വനത്തിൽ തുറന്നുവിടാനാകില്ലെന്നും തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ കോതയാര്‍ ആന സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് അരിക്കൊമ്പന് ചികിത്സ നല്‍കുമെന്നാണ് വിവരം.

അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി ഇന്ന് മധുര ബെഞ്ച് പരിഗണിക്കും. കൊച്ചി സ്വദേശി റബേക്ക ജോസഫിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതി. പരിഗണിക്കുക. കളക്കാട്– മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ ആനയെ തുറന്നുവിടുന്നത് ഹൈക്കോടതി തഞ്ഞിരുന്നു.

കഴിഞ്ഞ മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചിരുന്നു.

എന്നാൽ പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയതോടെയാണ് മയക്കുവെടിവെച്ചു പിടികൂടിയത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K