27 May, 2023 10:42:07 AM


ഡൽഹിയിൽ ശക്തമായ കാറ്റും മഴയും; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു



ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തു ഇന്ന് രാവിലെ മുതല്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. മഴയെ
തുടര്‍ന്ന് പല ഭാഗങ്ങളിലും വെളളം കെട്ടിനിന്നു. ഇതോടെ റോഡുകളില്‍ വെള്ളം കയറി ഗതാഗതക്കുരുക്കുണ്ടായി. നോയിഡ  ഉള്‍പ്പെടെ ഡല്‍ഹി-എന്‍സിആറിന്‍റെ പല ഭാഗങ്ങളിലും പുലര്‍ച്ചെ കനത്ത മഴ പെയ്തു. 

മഴ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുന്നത്. നാല് വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു.അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

എൻസിആറിന്‍റെ സമീപ പ്രദേശങ്ങളിലും 30-60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മഴയോടുകൂടിയ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 30 വരെ ഡൽഹിയിൽ മഴയ്ക്കും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ഐഎംഡി) അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാകില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K