12 August, 2016 04:30:57 PM


സ്വകാര്യഭാഗങ്ങളില്‍ മോദിയുടെ മുഖം! രാഖി സാവന്ത് വിവാദത്തില്‍



മുംബൈ: സ്വകാര്യഭാഗങ്ങളില്‍ മോദിയുടെ മുഖം! സ്വകാര്യ ഭാഗങ്ങളില്‍ പ്രധാനമന്ത്രിയുടെ മുഖവും കയ്യും വരത്തക്കവിധം ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ച് കൊണ്ടാണ് രാഖി സാവന്ത് എന്ന താരം വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുന്നത്.


വിവാദങ്ങള്‍ രാഖി സാവന്തിന് പുതിയ കാര്യമല്ല. വസ്ത്രം ധരിച്ചും ധരിക്കാതെയും വിവാദങ്ങളില്‍പ്പെട്ട താരമാണ് രാഖി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച വസ്ത്രം രാഖി ധരിച്ചതോടെ സംഭവം ബിജെപി പ്രവര്‍ത്തകരടക്കമുള്ള ആളുകള്‍ ഏറ്റെടുത്തു. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചത് ശരിയായില്ലെന്ന വിമര്‍ശനം പലഭാഗത്തു നിന്നുമുണ്ടായി. ചിത്രത്തിന്  സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.  അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.




വിവാദത്തെത്തുടര്‍ന്ന് രാഖിതന്നെ വിശദീകരണവുമായി രംഗത്ത് എത്തി. പ്രധാനമന്ത്രി ഒരാളുടെ മാത്രം സ്വത്ത് അല്ല. അമേരിക്കയില്‍ ധാരാളം സ്ത്രീകള്‍ അവരുടെ ദേശീയ പതാക പതിപ്പിച്ച വസ്ത്രം ധരിക്കാറുണ്ട്. ഞാനൊരു മോദി ലവറും ബിജെപി ലവറും ആണ്. പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച വസ്ത്രത്തിന്റെ കാര്യം അമിത് ഷായുടെ അസിസ്റ്റന്റിനോട് പറഞ്ഞിരുന്നു. അമിത് ഷായുടെ അനുവാദം ലഭിച്ച ശേഷമാണ് ഡ്രസ് ധരിച്ചത്- രാഖി സാവന്ത് പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നു.



ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച എഴുപതാമത് സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് രാഖി സാവന്ത് ഈ വസ്ത്രം ധരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ രാഖിതന്നെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K