11 August, 2016 11:34:36 PM
മിമിക്രി - ചലച്ചിത്ര താരം സാഗര്‍ ഷിയാസ് അന്തരിച്ചു
മൂവാറ്റുപുഴ : മിമിക്രി-സിനിമാ താരം ആനിക്കാട് കമ്പിനിപ്പടി തെങ്ങുംമൂട്ടില്‍ സാഗര്‍ ഷിയാസ് (51) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു പത്തു ദിവസമായി ചോറ്റാനിക്കര ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഷിയാസിന്‍റെ മരണം രാത്രി എട്ടരയോടെയാണ് സംഭവിച്ചത്.
ആദ്യകാല മിമിക്രി പ്രവര്‍ത്തകരില്‍ ഒരാളായ ഷിയാസ് ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി ഈ മേഖലയിലുണ്ട്. ഒട്ടെറെ സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഷിയാസിന്‍റെ അവസാന സിനിമ നാദിര്‍ഷാ സംവിധാനം ചെയ്ത അമര്‍, അക്ബര്‍, ആന്തോണിയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
തമിഴ് സൂപ്പര്‍ താരം രജനി കാന്തിനെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ഷിയാസ്. പാരഡി കസെറ്റുകള്‍, സ്റ്റേജ് ഷോകള്‍ എന്നിവയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു. ഷൈനിയാണു ഭാര്യ. മക്കള്‍: ആലിയ, അമാന, അജിലം.