08 May, 2023 12:36:29 PM


ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍



മലപ്പുറം: 22  പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്‍റെ ഭാഗമാകും.  പൊലീസിന്‍റെ സ്പെഷ്യൽ ടീം ആയിരിക്കും അപകടത്തില്‍ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നൽകും. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത ദുഖമാണ് അപകടം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K