22 April, 2023 02:42:41 PM
മലപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിത്തിനെയാണ് ചെമ്പക്കുത്ത് മലയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ മരണത്തിന് പിന്നില്‍ കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് റിദാന്‍ ബാസിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്‍റെ പുറകുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുണ്ട്. ഇത് എങ്ങനെ സംഭവിച്ചതാണെന്നതില്‍ വ്യക്തതയില്ല.ഫോറന്‍സിക് ഉദ്യോഗസ്ഥരും ഫിംഗര്‍ പ്രിന്‍റ് എക്സ്പേര്‍ട്ടുകളും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രിയായിരുന്നു റിദാന്‍ ബാസിത്തിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ യുവാവിനെ ചെമ്പക്കുത്ത് മലമുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് ഒരു കേസില്‍ പ്രതിയായിരുന്നു റിദാന്‍ എന്നാണ് പോലീസ് നല്‍കുന്ന വിവരം.
നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഈ എടവണ്ണ വണ്ടൂർ ,നിലമ്പൂർ എന്നീ സ്റ്റേഷനിലെ സി ഐ മാർ ഉൾപ്പെടെ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്