13 April, 2023 07:33:56 PM
പോക്സോ കേസിൽ 46 കാരൻ അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് കൊണ്ടോടിക്കൽ വീട്ടിൽ ബിനു കൊണ്ടോടി എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ട്രാവലർ ഡ്രൈവറായ ഇയാളുടെ വണ്ടിയിൽ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത അതിജീവതയുടെ നേരെ ഇയാൾ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ് എസ്, എ.എസ്.ഐ സുനിൽകുമാർ കെ.കെ, സി.പി.ഓ അമ്പാടി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.