19 January, 2023 04:24:56 AM
മക്കാവുവിലെ ചൂതാട്ട രാജാവ് ആൽവിൻ ചൗവിന് 18 വർഷം തടവ്
ഹോങ്കോംഗ്: ചൂതാട്ടകേന്ദ്രങ്ങൾ നിയമ വിധേയമായ മക്കാവുവിലെ ചൂതാട്ടരാജാവ് ആൽവിൻ ചൗവിന് 18 വർഷം തടവ്. 10,500 കോടി ഡോളറിന്റെ അനധികൃത ചൂതാട്ടം നടത്തിയെന്ന കേസിലാണ് സൺസിറ്റി ഗ്രൂപ് സ്ഥാപകൻകൂടിയായ ചൗവിന് തടവ് വിധിച്ചത്. അതിസമ്പന്നരായ ചൂതാട്ടക്കാർക്ക് സൗകര്യമൊരുക്കി നൽകിയിരുന്നത് ചൗവിന്റെ കമ്പനിയാണ്. കുറ്റവാളി സംഘം സൃഷ്ടിച്ച് അനധികൃത ചൂതാട്ടം നടത്തി 826 കോടി ഹോങ്കോംഗ് ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്.
ചൈനയുടെ അധീനതയിലുള്ള പ്രദേശമാണ് മക്കാവു. ചൈനയുടെ കീഴിലാണങ്കിലും ഒരു പ്രത്യേക ഭരണകൂടസംവിധാനത്തിലാണ് മക്കാവുവിന്റെ പ്രവര്‍ത്തനങ്ങള്‍. ലോകത്തിന്റെ ചൂതാട്ട തലസ്ഥാനമെന്ന് വിളിപ്പേരുള്ള മക്കാവുവിനെ ചൈനയുടെ ലാസ് വേഗാസ് എന്നാണ് വിളിയ്ക്കുന്നത്. പതിനാറാം നൂറ്റാണ്ടുമുതല്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിലായിരുന്ന മക്കാവു ദ്വീപിനെ 1999 ല്‍ ചൈന ഏറ്റെടുക്കുകയായിരുന്നു.