14 January, 2023 03:16:02 PM


വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി: ചരിത്ര തീരുമാനവുമായി കുസാറ്റ്



കൊച്ചി: ചരിത്ര തീരുമാനവുമായി കുസാറ്റ്. വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി. ഹാജരിൽ 2 ശതമാനം ഇളവെന്ന പുതിയ ആശയം കേരളത്തിലാദ്യം. സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്നതാണ് നിർണായക തീരുമാനം.

ഈ തീരുമാനത്തിന് വഴി വെച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളായിട്ടുള്ള ഒരു യൂണിയനിൽ നിന്നാണ്. 'ഒരു വർഷമായിട്ട് മനസ്സിലുണ്ടായിരുന്ന ആ​ഗ്രഹമാണ്. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർ‌ഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നു'. ചെയർപേഴ്സൺ നമിത ജോർജ്ജ് പറയുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവ്വകലാശാല  അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K