11 January, 2023 02:30:10 PM


നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത ആള്‍ ദൈവത്തിന് 14 വർഷം കഠിനതടവ്



ഫത്തേഹാബാദ്: നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച ജലേബി ബാബ എന്നറിയപ്പെടുന്ന അമർവീർ കുറ്റക്കാരാണെന്ന് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി. 63 വയസ്സുകാരനായ അമർവീർ "ബില്ലു" എന്നും അറിയപ്പെടുന്നു.അഡീഷണൽ ജില്ലാ ജഡ്ജി ബൽവന്ത് സിംഗ് ആണ്ശിക്ഷയായി 14 വർഷം കഠിനതടവ് വിധിച്ചത്.

ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് സ്ത്രീകളെ വീണ്ടും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ജൂലൈ 19 ന് ഇയാൾ ചിത്രീകരിച്ച ഒരു വീഡിയോ വൈറലായതോടെ തോഹാന സിറ്റി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ സമാനമായ 120 ക്ലിപ്പുകൾ കണ്ടെത്തി. അമർവീറിന്റെ മൊബൈൽ ഫോണിലാണ് വീഡിയോകൾ ചിത്രീകരിച്ചിരുന്നത്.

നാല് പെൺകുട്ടികളുടെയും രണ്ട് ആൺകുട്ടികളുടെയും പിതാവാണ് അമർവീർ. ഭാര്യ നേരത്തെ മരിച്ചു. 23 വർഷം മുമ്പ് പഞ്ചാബിലെ മാൻസ ടൗണിൽ നിന്നാണ് ഇയാൾ തോഹാനയിലെത്തിയത്. ആദ്യകാലത്ത് 13 വർഷങ്ങളോളം ഒരു ജിലേബി സ്റ്റാൾ നടത്തി, അവിടെ വച്ച് പരിചയപ്പെട്ട ഒരു തന്ത്രിയിൽ നിന്നും മന്ത്രവാദം പഠിച്ചു. പിന്നീട്ട് കുറച്ച് നാൾ ഇയാൾ തൊഹാനയിൽ നിന്ന് അപ്രത്യക്ഷനായി. പിന്നീട് വീണ്ടും തിരിച്ച് വന്ന് ക്ഷേത്രവും അതിനോട് ചേർന്ന് വീടും പണിതു. ധാരാളം അനുയായികളും ശിഷ്യന്മാരും ഇയാൾക്ക് ഉണ്ടായിരുന്നു. അനുയായികളിൽ കൂടുതലും സ്ത്രീകൾ ആയിരുന്നു.

2018-ലും ഇയാൾ മറ്റൊരാളുടെ ഭാര്യയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തതായി പരാതി ഉയരുകയും,ആ കേസിൽ ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കാണാതായ 13 വർഷം ഇയാൾ എവിടെയായിരുന്നു എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അമർവീറിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷണവിധേയമാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K