21 December, 2022 12:18:12 AM


'ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ആനകള്‍': കൊച്ചിയില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു



കൊച്ചി:  വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വിറ്റ്‌ലി ഫണ്ട് ഫോര്‍ നേച്ചറും സംഘടിപ്പിക്കുന്ന  മാധ്യമ സെമിനാര്‍ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം താജ്ഗേറ്റ് വേയില്‍ നടന്ന സെമിനാര്‍ ഗജോത്സവത്തിന്‍റെ ഭാഗമായാണ് സംഘടിപ്പിച്ചത്. ആനകളും ആനകളെക്കുറിച്ചുള്ള പൊതുധാരണകളും എന്ന വിഷയത്തില്‍ ആന വിദഗ്ധനും ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും ആയ ഡോ.പി.എസ് ഈസ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, എറണാകുളം പ്രസ് ക്ലബ് പ്രസിഡണ്ട് എം.ആര്‍ ഹരികുമാര്‍, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപകന്‍ വിവേക് മേനോന്‍, ഗജോത്സവം കേരള കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന മാധ്യമ സെമിനാറില്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ആനകള്‍ എന്ന വിഷയത്തില്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുഖ്യ ഉപദേശകന്‍ ഡോ. എന്‍ വി കെ അഷ്‌റഫ്, ആനകളുടെ സഞ്ചാര അവകാശം എന്ന വിഷയത്തില്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈല്‍ഡ് ലൈഫ് കോറിഡോര്‍ പദ്ധതി മേധാവി ഉപാസന ഗാംഗുലി,  വന്യജീവി കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടിങ് എന്ന വിഷയത്തില്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ജോയിന്റെ ഡയരക്ടര്‍ ജോസ് ലൂയീസ് എന്നിവര്‍ സംസാരിച്ചു. ദി ഹിന്ദു സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ.എസ്.സുധി, മാതൃഭൂമി ടിവി റിപ്പോര്‍ട്ടര്‍ ലാല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K