27 November, 2022 11:35:02 AM
കോഴിക്കോട് നിന്നു പോയ ആംബുലൻസിന് നേരെ വെടിവയ്പ്: സുരക്ഷയൊരുക്കി ബിഹാർ പോലീസ്
പാറ്റ്ന: കോഴിക്കോട്ട് നിന്നും ബിഹാറിലേക്ക് പുറപ്പെട്ട ആംബുലന്‍സിന് വെടിയേറ്റ സംഭവത്തില്‍ ഇടപെട്ട് ബിഹാര്‍ പോലീസ്. ആംബുലന്‍സ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ സുരക്ഷ നല്‍കുമെന്ന് ബിഹാര്‍ പോലീസ് അറിയിച്ചു. കോഴിക്കോട്ടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
ദേശീയ പാതയില്‍ ഇടതുവശത്ത് നിന്നാണ് ആക്രമണം ഉണ്ടായതെന്ന് കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ഫഹദ് പറയുന്നു. മധ്യപ്രദേശിലെ ജബല്‍പൂര്‍- റീവ ദേശീയപാതയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിവയ്പ്പിൽ ആംബുലൻസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് സംശയിക്കുന്നതായി ഫഹദ് പറയുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വിജനമായ സ്ഥലത്തായിരുന്നു ആക്രമണം. ആംബുലന്‍സില്‍ ഫഹദിനെ കൂടാതെ മറ്റൊരു മലയാളി കൂടി ഡ്രൈവറായി ഉണ്ട്. രണ്ടു ബിഹാര്‍ സ്വദേശികള്‍ കൂടി വാഹനത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ആംബുലന്‍സ് പുറപ്പെട്ടത്.