19 October, 2022 10:41:53 AM
'കള്ളവോട്ട് നടന്നു, യു പി വോട്ടുകൾ പ്രത്യേകം എണ്ണെണം'; പരാതിയുമായി തരൂർ
ന്യൂഡൽഹി: കോണ്ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽനിന്നുള്ള വോട്ട് പ്രത്യേകം എണ്ണെണമെന്ന ആവശ്യം ഉന്നയിച്ച് ശശി തരൂർ പക്ഷം. തെരഞ്ഞെടുപ്പ് സമിതിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂർ പരാതി നൽകി. യുപിയിൽ കള്ളവോട്ട് നടന്നുവെന്നാണ് തരൂർ ഉന്നയിക്കുന്നത്. അതിനാൽ യുപിയിലെ വോട്ടുകൾ മാറ്റിവച്ച് പ്രത്യേകം എണ്ണെണമെന്നാണ് തരൂരിന്റെ ആവശ്യം. ഉത്തർപ്രദേശിലും തെലുങ്കാനയിലും പഞ്ചാബിലും കള്ളവോട്ട് നടന്നുവെന്നാണ് തരൂർ ആരോപിക്കുന്നത്.
യുപിയിൽ വോട്ട് ചെയ്യാത്തവരുടെ പേരിൽ മറ്റുള്ളവർ വോട്ട് ചെയ്തെന്നാണ് പ്രധാന പരാതി. തെലുങ്കാനയിലും കള്ളവോട്ട് നടന്നുവെന്ന് തരൂർ പറയുന്നു. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായി. പല വരണാധികാരികളും ബാലറ്റ് പെട്ടി വീട്ടിൽ കൊണ്ടുപോയെന്നും തരൂർ ആരോപിക്കുന്നു. എന്നാൽ തോൽക്കാൻ പോകുന്നു എന്ന് മനസിലാക്കി തരൂർ മുൻകൂർ ജാമ്യം എടുത്തതാണെന്ന് കൊടിക്കുന്നിൽ സുരേഷ് പരിഹസിച്ചു.