30 September, 2022 04:51:44 AM


മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ ക​രു​ത​ൽ അ​റ​സ്റ്റ്; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ



തി​രു​വ​ന​ന്ത​പു​രം: മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ ക​രു​ത​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

ഭാ​വി ത​ല​മു​റ ത​ക​രാ​തി​രി​ക്കാ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. മയക്കുമരുന്ന് ഉപയോഗം തടയാൻ നി​യ​മം പാ​സാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ കേ​സ് തെ​ളി​യി​ക്കു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കി​ല്ല. മു​ൻ​ക​രു​ത​ൽ അ​റ​സ്റ്റ് ന​ട​പ്പി​ലാ​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം.​ബി. രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K