28 September, 2022 07:54:41 PM
അന്യസംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയ കേസില്‍ രണ്ടു പേർ അറസ്റ്റിൽ

കോട്ടയം: അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം പിടിച്ചുപറിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പുത്തൻപറമ്പിൽ വീട്ടിൽ പീറ്റർ മകൻ ജയ്മോൻ എന്ന് വിളിക്കുന്ന ജോൺസൺ (40), പെരുമ്പായിക്കാട് മുണ്ടകം ഭാഗത്ത് മുണ്ടകത്ത് വീട്ടിൽ മാമു മകൻ നൗഷാദ് (44) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം സംക്രാന്തി പെരുമ്പായിക്കാട് ഭാഗത്ത് ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ അതിക്രമിച്ചു കയറി പണം പിടിച്ചു പറിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ, എ.എസ്.ഐ ബസന്ത്, സി.പി.ഓ സിജാസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.





