09 September, 2022 10:03:39 AM


ചാ​ള്‍​സ് ബ്രി​ട്ട​ന്‍റെ പു​തി​യ രാ​ജാ​വ്: കിം​ഗ് ചാ​ള്‍​സ് III എ​ന്ന് അ​റി​യ​പ്പെ​ടും; കാ​മി​ല രാ​ജ്ഞി​യും



ല​ണ്ട​ന്‍: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ മൂ​ത്ത മ​ക​ന്‍ ചാ​ള്‍​സ് (73) ബ്രി​ട്ട​ന്‍റെ പു​തി​യ രാ​ജാ​വാകും. കിം​ഗ് ചാ​ള്‍​സ് III എ​ന്ന പേ​രി​ലാ​ണ് ഇ​നി അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ക. ബ്രിട്ടന്‍റെ രാജപദവിയിലേയ്ക്ക് അവരോധിക്കപ്പെടുന്ന ഏറ്റവും പ്രായകൂടിയ വ്യക്തിയെന്ന നേട്ടം ഇനി ചാൾസിനു സ്വന്തമാകും. സ്ഥാ​നാ​രോ​ഹ​ണ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ ബ്രി​ട്ട​നി​ലെ രാ​ജാ​വാ​കു​ന്ന​തി​നൊ​പ്പം ത​ന്നെ അ​ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ര്യ കാ​മി​ല​യെ രാ​ജ്ഞി​യെ​ന്ന് വി​ളി​ക്കാ​മെ​ന്ന് എ​ലി​സ​ബ​ത്ത് രാ​ജ്ഞി നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. രാ​ജ്ഞി​യു​ടെ എ​ഴു​പ​താം ഭ​ര​ണ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ന്ദേ​ശ​ത്തി​ലാ​യി​രു​ന്നു കാ​മി​ല​യു​ടെ പ​ദ​വി​യെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ചാ​ള്‍​സി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​യ കാ​മി​ല​യ്ക്ക് ക്വീ​ന്‍ കൊ​ന്‍​സൊ​റ്റ്(​രാ​ജ​പ​ത്‌​നി) എ​ന്ന പ​ദ​വി സ​മ്മാ​നി​ച്ചാ​ണ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ വി​ട​വാ​ങ്ങ​ല്‍.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ലെ ബാ​ല്‍​മോ​റ​ലി​ലു​ള്ള അ​വ​ധി​ക്കാ​ല വ​സ​തി​യി​ല്‍​വ​ച്ചാ​യി​രു​ന്നു എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ അ​ന്ത്യം. അ​ടു​ത്തി​ടെ​യാ​യി ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​തോ​ടെ രാ​ജ്ഞി കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ മ​ക​ന്‍ ചാ​ള്‍​സ് രാ​ജ​കു​മാ​ര​നും രാ​ജ​കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്കും കൈ​മാ​റി​യി​രു​ന്നു. യു​കെ കൂ​ടാ​തെ, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ന്‍​ഡ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള 14 കോ​മ​ണ്‍​വെ​ല്‍​ത്ത് രാ​ജ്യ​ങ്ങ​ളി​ലും രാ​ജ്ഞി രാ​ഷ്ട്ര​ത്ത​ല​വ​നാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K