24 August, 2022 03:07:33 PM
'ചുംബനച്ചൂടിൽ'; മാപ്പ് ചോദിച്ച് ഫിന്ലന്ഡ് പ്രധാനമന്ത്രി സന മരിൻ
ഹെല്സിങ്കി: പാര്ട്ടിയില് പങ്കെടുക്കുന്ന ചിത്രം പുറത്തായതില് ക്ഷമ ചോദിച്ചു ഫിന്ലന്ഡ് പ്രധാനമന്ത്രി സന മരിന്. സുഹൃത്തുക്കള്ക്കൊപ്പം സന മരിന് പാ ര്ട്ടി നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തായത് വിവാദമായിരുന്നു. പാര്ട്ടിയില് ലഹരിപദാര്ഥങ്ങള് ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ നടത്തിയ പരിശോധനയില് സന ലഹരി ഉപയോഗിച്ചില്ലെന്നു കണ്ടെത്തിയിരുന്നു.
ലഹരി ഉപയോഗിച്ചിലെങ്കിലും പാര്ട്ടിയിലെ ചില ചിത്രങ്ങള് മോശമായിരുന്നു എന്ന വിമര്ശനത്തിന് പിന്നാലെയാണ് സന മരിന് ജനങ്ങളോട് ക്ഷമ ചോദിച്ചു രംഗത്തുവന്നത്. പാര്ട്ടിയില് അസാധാരണമായ ഒന്നും സംഭവിച്ചില്ലെന്നും എന്നാലും ചില ചിത്രങ്ങള് പുറത്തായത് അനുയോജ്യമായില്ലെന്നും അതിന് ക്ഷമ ചോദിക്കുന്നതായും സന്ന മരിന് മാധ്യമങ്ങളോട് അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എടുത്ത ചിത്രമാണ് വിവാദമായത്. രണ്ട് സ്ത്രീകൾ ചുംബിക്കുന്നതും അവരുടെ നഗ്നമായ സ്തനങ്ങൾ ഫിൻലൻഡ് എന്നെഴുതി മറച്ചിരിക്കുന്നതുമായ ചിത്രമാണ് പുറത്തുവന്നത്. ജൂലൈയിൽ നടന്ന സംഗീതോത്സവത്തിന് ശേഷം സുഹൃത്തുക്കളുമൊത്തുള്ള സ്വകാര്യ പാർട്ടിക്കിടെ എടുത്ത ചിത്രമാണിതെന്നും ഫിൻലൻഡ് പ്രധാനമന്ത്രി പറഞ്ഞു.