23 August, 2022 07:21:28 PM


ആട്ടിറച്ചി അരിയുന്ന രംഗം സ്വപ്നത്തില്‍ കണ്ട് മുറിച്ചെടുത്തത് സ്വന്തം ലിംഗം



അക്ര: സ്വപ്നത്തില്‍ അത്താഴം തയാറാക്കാന്‍ ഭാര്യയെ ഒന്നു സഹായിച്ചതാണ് നാല്‍പത്തേഴുകാരന്‍. പക്ഷെ സംഭവിച്ചത് അതിഭീകരമായ കാര്യവും. ആടിനെ അറക്കുന്നത് സ്വപ്നം കണ്ട ഇയാള്‍ മുറിച്ചെടുത്തത് സ്വന്തം ലിംഗം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ലിംഗവും വൃഷണവും തുന്നിച്ചേര്‍ത്തു. അപകടനില തരണം ചെയ്ത ഇയാള്‍ക്ക് ആറു മാസം കഴിഞ്ഞാല്‍, സാധാരണ മനുഷ്യരെ പോലെ ഉദ്ധാരണമുണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

ഘാനയിലെ സെന്‍ട്രല്‍ റീജിയണിലെ അസിന്‍ ഫോസു എന്ന പട്ടണത്തില്‍ ഭാര്യ കോനാടിനൊപ്പം താമസിക്കുന്ന കര്‍ഷകനായ കോഫി ആത്ത ആണ് സ്വപ്നത്തിലൂടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കളഞ്ഞത്. ഓഗസ്റ്റ് 12 വെള്ളിയാഴ്ചയായിരുന്നു ആത്തയുടെ ജീവിത്തിലെ ആ ദുരന്തം. സംഭവം നടക്കുമ്പോള്‍ ആത്തയുടെ ഭാര്യ അദ്വോവ കോനാട് വീട്ടില്‍ ഉണ്ടായിരുന്നില്ല. വൃഷണത്തിലും വൃഷണ സഞ്ചിയിലും സഹിക്കാന്‍ പറ്റാത്ത വേദന അനുഭവപ്പെട്ടപ്പൊഴാണ് അദ്ദേഹം സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന ആത്ത കാണുന്നത് തന്‍റെ ഒരു കൈയില്‍ ചോരയൊലിക്കുന്ന കത്തിയും മറുകയ്യില്‍ ലിംഗവുമാണ്. പേടിച്ച്‌ വിറച്ച ആത്ത അലറിക്കരഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരും ഞെട്ടി. അയല്‍വാസികള്‍ ഉടന്‍തന്നെ അയാളുടെ ഭാര്യയെ വിവരം അറിയിച്ചു. അയല്‍ക്കാരില്‍ നിന്ന് വിവരമറിഞ്ഞ് പാഞ്ഞെത്തിയ കോനാട് കാണുന്നത് തറയില്‍ ഒരു പാത്രത്തില്‍ മുറിച്ച്‌ വെച്ചിരിക്കുന്ന ലിംഗവും വൃഷണവും അതിന് സമീപത്തായി ചോരയില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയുമാണ്.

ഉടന്‍ തന്നെ ഒരു ഡയപര്‍ ഉപയോഗിച്ച്‌ ചോര നില്‍ക്കാന്‍ ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നാലെ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം അയാള്‍ മുറിച്ച്‌ വെച്ചിരുന്ന ലിംഗവും. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് ആത്തയുടെ വാദം. താന്‍ കസേരയില്‍ ഇരുന്ന് ഉറങ്ങിപ്പോയെന്നും ഉറക്കത്തില്‍ ഭാര്യയെ അത്താഴത്തിന് സഹായിക്കാന്‍ ആടിനെ അറുക്കുന്നത് സ്വപ്നം കണ്ടുവെന്നുമാണ് ഇയാള്‍ പറയുന്നത്. ഇതിനിടയില്‍ എപ്പോഴാണ് തന്‍റെ കയ്യില്‍ കത്തി വന്നതെന്ന് അറിയില്ലെന്ന് ഇയാള്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K