22 August, 2022 08:18:23 AM
ഇറാനോട് കൂട്ടുകൂടാൻ യുഎഇ; സ്ഥാനപതി ഉടൻ ചുമതലയേൽക്കും
അബുദാബി: ഇറാനുമായി നയതന്ത്ര ബന്ധം പൂർണമായും പുനഃസ്ഥാപിക്കാനൊരുങ്ങി യുഎഇ. ദിവസങ്ങൾക്കകം ടെഹ്റാനിൽ യുഎഇ സ്ഥാനപതി ചുമതലയേൽക്കും. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാനപതി അയക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാനും യുഎഇ വിദേശ കാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോണിൽ ചർച്ച നടന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനെതിരെ ഏറ്റുമുട്ടൽ നയമായി സ്വീകരിക്കുന്ന ഒരു രാജ്യവുമായും യുഎഇ ഇനി സഖ്യമുണ്ടാക്കി ല്ല. സൗദി അറേബ്യയുമായുള്ള നയതന്ത്ര സംഭാഷണം ഉടൻ നടക്കുമെന്നും ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.