21 August, 2022 11:23:43 AM
സൗദി ജിസാനില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു
റിയാദ്: ജിസാനില്‍ വാഹനാപകടത്തില്‍ സഹോദരങ്ങളായ മലപ്പുറം സ്വദേശികള്‍ മരിച്ചു. മലപ്പുറം ചേറൂര്‍ സ്വദേശികളായ ജബ്ബാര്‍ ചെറുച്ചിയില്‍ (44), റഫീഖ് കാപ്പില്‍ (41) എന്നിവരാണ് മരിച്ചത്. ജിസാനിലെ ബെയ്ഷ് മസ്‌ലിയയില്‍ ശനിയാഴ്ച വൈകീട്ട് ആണ് അപകടമുണ്ടായത്.
ജിസാനില്‍ നിന്നും ജിദ്ദയിലേക്ക് പച്ചക്കറിയെടുക്കാന്‍ പോകവെയാണ് അപകടം. പരുക്കേറ്റ ജബ്ബാറിനേയും റഫീഖിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട കാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.