05 August, 2022 08:42:59 AM
ലോകത്തിലെ ഏറ്റവും 'ചൂടൻ' രാജ്യമായി ഇറാക്ക്; താപനില 50 ഡിഗ്രി സെൽഷ്യസ് വരെ
ബാഗ്ദാദ്: വേനൽ ചൂടിൽ ചൂട്ട് പൊള്ളി ഇറാക്ക്. രാജ്യത്തെ പലയിടങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ജീവനക്കാർക്കെല്ലാം അവധി നൽകിയിരിക്കുകയാണ് സർക്കാർ. പകല്‍സമയത്ത് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളുടെ പട്ടികയിൽ വ്യാഴാഴ്ച ഇറാക്കിലെ പല നഗരങ്ങളും ഒന്നാമതെത്തി.
കൊടും ചൂടിനെത്തുടർന്നു പത്തിലേറെ പ്രവിശ്യകളിൽ സർക്കാർ ജീവനക്കാർക്ക് അവധി നൽകി. തെക്കൻ തുറമുഖമായ ബസ്രയിലാണ് താപനില ഏറ്റവും കൂടുതൽ ഉയർന്നത്. ഇവിടെ നാല് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. ജൂലൈ പകുതി മുതൽ രാജ്യത്ത് ഉഷ്ണതരംഗം തുടരുകയാണ്. അത് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദവും ചുടുകാറ്റുമാണ് ചൂട് വര്‍ധി ക്കാന്‍ കാരണം.
അടിക്കടിയുള്ള വൈദ്യുതി മുടക്കം കാരണം ഫാനും എസിയും പലപ്പോഴും ലഭ്യമ ല്ലാത്തതിനാൽ തങ്ങളുടെ ദുരിതം ഏറുകയാണെന്ന് ഇറാക്കിലെ ജനങ്ങൾ പറയുന്നു. പശ്ചിമേഷ്യയിൽ കാലാവസ്ഥാ വ്യതിയാന വ്യതിയാനത്തിന് ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളിലൊ ന്നായി ഇറാക്കിനെ ഐക്യരാഷ്ട്ര സഭ പട്ടികപ്പെടുത്തിയിട്ടുണ്ട്.