03 August, 2022 06:04:24 AM
പെലോസിയുടെ തായ്വാൻ സന്ദർശനം: യുഎസ് അംബാസഡറോട് പ്രതിഷേധമറിയിച്ച് ചൈന
ബെയ്ജിംഗ്: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബെയ്ജിംഗിലെ അമേരിക്കൻ അംബാസഡർ നിക്ക് ബേണ്‍സിനെ ചൈന വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പെലോസിയുടേത് അങ്ങേയറ്റം അപലപനീയമായ നടപടിയാണെന്നും അമേരിക്കയുടെ നീക്കത്തിന് ഗുരുതരമായ പ്രത്യാഖാതങ്ങൾ ഉണ്ടാകുമെന്നും ചൈന അംബാസഡറോട് പറഞ്ഞു.
അമേരിക്കയുടെ ചെയ്തികൾക്ക് അവർ വലിയ പിഴ നൽകേണ്ടി വരുമെന്നും പെലാസിയുടെ പ്രവൃത്തി തിരുത്താൻ ശ്രമിക്കണമെന്നും ചൈന ബേണ്‍സിനോട് ആവശ്യപ്പെട്ടു. തായ്വാൻ ചൈനയുടെ സ്വന്തമാണെന്നും രാജ്യത്തിന്റെ സ്വതന്ത്ര സുരക്ഷയെ ബാധിക്കുന്ന സന്ദർശനമുണ്ടായാൽ അതിനെ തുടർന്ന് ഉണ്ടാവുന്ന പ്രശ്നങ്ങൾക്കെല്ലാം യുഎസായിരിക്കും ഉത്തരവാദിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു.