14 July, 2016 10:42:16 AM
വീഴ്ചയിൽ പരിക്കേറ്റ കമൽഹാസൻ ആശുപത്രിയിൽ
ചെന്നൈ: ഓഫീസില്‍വച്ച് സ്റ്റെയര്‍കേസ് ഇറങ്ങുമ്പോള്‍ തെന്നിവീണ് പരിക്കേറ്റ നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഓഫിസ് മുറിയിൽ ഇന്നു രാവിലെയാണ് അദ്ദേഹം വീണത്.
വീഴ്ചയിൽ വലത് കാലിനു പരിക്കേറ്റതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരത്തിന്‍റെ പരിക്കിൽ ആശങ്കപ്പെടാനില്ലെന്നും കാലിലെ പൊട്ടൽ പരിഹരിക്കാൻ ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
സംഭവം ഉണ്ടായ ഉടന്‍ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അപ്പോളോയിലേക്ക് മാറ്റുകയുമായിരുന്നു. പരിശോധനയില്‍ കാലിന് പൊട്ടലുണ്ടെന്നും നട്ടെല്ലിന്റെ ഭാഗത്ത് കഠിനമായ വേദനയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ആരാധകര്‍ എത്തുന്നുണ്ടെങ്കിലും ഇഷ്ട നടനെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല.
ഇതോടെ കമല്‍ഹാസന്റെ പുതിയ ചിത്രമായ സബാഷ് നായിഡുവിന്റെ ചിത്രീകരണം മുടങ്ങി. മൂന്നു ഭാഷകളില്‍ ഇറക്കുന്ന ചിത്രമാണ് സബാഷ് നായിഡു. . ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദില്‍ തുടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. ഈ ആഴ്ച അവസാനം ലണ്ടന്‍-ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു കമല്‍. വീഴ്ചയില്‍ പരിക്കേറ്റ് കിടപ്പിലായതോടെ യാത്ര ഉപേക്ഷിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. മേളയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കമലിന് ലഭിച്ചേക്കുമെന്ന സൂചനകളുണ്ട്.