16 June, 2022 05:31:04 PM
വത്സരാജകുറുപ്പ് വധം: പ്രതികളായ മുഴുവൻ സിപിഎം പ്രവർത്തകരെയും വെറുതെ വിട്ടു
കണ്ണൂര്‍: ആർഎസ്എസ് നേതാവും തലശേരി ബാറിലെ അഭിഭാഷകനുമായ തെക്കേ പാനൂരിലെ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മുഴുവൻ സിപിഎം പ്രവർത്തകരെയും വെറുതെ വിട്ടു. ചമ്പാട്ടെ എട്ടുവീട്ടിൽ സജീവൻ, ചെട്ടി ഷാജി, കിർമാണി മനോജ്, സതീശൻ, കക്കാടൻ പ്രകാശൻ, ശരത്, കെ.വി.രാഗേഷ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 2007 മാർച്ച് നാലിനാണ് സംഭവം.
വീട്ടില്‍ ഉറങ്ങുകയായിരുന്ന വത്സരാജ കുറുപ്പിനെ വിളിച്ചുണര്‍ത്തി പുറത്തുകൊണ്ടുപോയി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ലോക്കൽ പോലീസ് അന്വേഷണം നടത്തിയ കേസിൽ വത്സരാജകുറുപ്പിന്റെ ഭാര്യ ബിന്ദുവിന്റെ ഹർജിയെ തുടർന്നാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. എന്നാല്‍ വിചാരണ വേളയില്‍ കേസിലെ ഏക ദൃക്സാക്ഷിയും വത്സരാജ കുറുപ്പിന്റെ ഭാര്യയുമായിരുന്ന അഡ്വ. ബിന്ദു വിചാരണക്കോടതിയില്‍ മൊഴി മാറ്റിയിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.