09 May, 2022 02:02:27 PM


മലയാളികളുടെ ഇഷ്ടതാരം ഇനി ടോയ്ലറ്റ് ക്ലീനറുടെ വേഷത്തിൽ ജീവിതം നയിക്കും



കാസര്‍കോട്: ടോയ്ലറ്റ് ക്ലീനറും ടെസ്റ്റ് ഒഴിവിലേക്ക് നടന്ന അഭിമുഖത്തിൽ ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ഒരു ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ ഞെട്ടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും 'മറിമായം' സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരായത്.

ശനിയാഴ്ച ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചു. ബ്രിട്ടീഷ് കാലത്തേയുള്ള 'സ്‌കാവഞ്ചര്‍' എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് വിളിച്ച അപേക്ഷയിലാണ് ഉദ്യോഗാര്‍ഥിയായി നടന്‍ ഉണ്ണി രാജന്‍ എത്തിയത്. അഭിമുഖത്തിനായത്തിയത് പതിനൊന്ന് പേരായിരുന്നു.  

ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം. അതെയെന്ന് ഉണ്ണി രാജന്റ മറുപടിയും. ഒരു ജോലി തന്റെ സ്വപ്‌നമാണെന്നും സ്ഥിരമായ തൊഴിലില്ലെന്നും ഉണ്ണി ഇന്റര്‍വ്യൂ ബോര്‍ഡിനോട് പറഞ്ഞു. സീരിയിലില്‍നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാ തൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ എന്ന് ഉണ്ണി പറയുന്നു. പരേതനായ കണ്ണന്‍ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണിരാജന്‍. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K