01 May, 2022 03:01:05 AM
ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
മുംബൈ: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നൽകിയ സമ്മാനങ്ങളാണ് പിടിച്ചെടുത്തത്. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ് ഇഡി കണ്ടുകെട്ടിയത്.
ജാക്വിലിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും സുകേഷ് പണം നൽകിയിരുന്നു. രാഷ്ട്രീയപ്രവർത്തകൻ ടി.ടി.വി. ദിനകരൻ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് സുകേഷ് ചന്ദ്രശേഖർ. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന് ഇയാളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.