27 June, 2016 02:54:41 PM
കാവാലത്തിന് അനുശോചനം രേഖപ്പെടുത്തിയ മംമ്തയ്ക്ക് പറ്റിയ പറ്റ്
കൊച്ചി: ആരെങ്കിലും മരിച്ചു എന്നു കേട്ടാല്‍ രണ്ടാമതൊന്നു ചിന്തിക്കാതെ ആദരാഞ്ജലി അര്‍പ്പിക്കുന്നവര്‍ പല അബദ്ധങ്ങളിലും ചെന്ന് ചാടാറുണ്ട്. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇങ്ങനെ അനുശോചനക്കുറിപ്പിട്ടു കൊണ്ട് ഇത്തരം അബദ്ധങ്ങളില്‍ വീഴുന്ന പ്രമുഖരും ധാരാളം. ഇപി ജയരാജന്‍ മുതല്‍ സുധാകരന്‍ വരെയുള്ളവര്‍ വീണ ഇൗ കുഴിയില്‍ ഇപ്പോള്‍ പ്രശസ്ത നടി മംമ്താ മോഹന്‍ദാസും വീണിരിക്കുകയാണ്.
നാടകകൃത്തും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചതിനെ തുടര്‍ന്ന് കലാ സാംസ്കാരികരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. നടി മംമ്തയും ആദരാഞ്ജലികള്‍ അറിയിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ നടിയുടെ അനുസ്മരണത്തില്‍ പേരു മാറി കാവാലം ശ്രീകുമാര്‍ ആയി. കാവാലം നാരായണപ്പണിക്കരുടെ മകനാണ് കാവാലം ശ്രീകുമാര്‍. അബദ്ധംപ്പറ്റിയെന്ന് മനസ്സിലാക്കിയ നടി ഉടന്‍ തന്നെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.