02 February, 2022 05:13:24 PM


ഗുണ്ടാ പട്ടിക പുതുക്കി പൊലീസ്: ആകെ 2750 ഗുണ്ടകള്‍; 701 പേർക്കെതിരെ കാപ്പ ചുമത്തി



തിരുവനന്തപുരം: സംസ്ഥാനത്ത് 557 പേരെ കൂടി പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് എറ്റവും കൂടുതൽ പേരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്നവരാണ് പട്ടികയിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ തലസ്ഥാനത്ത് അടക്കം ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചത് പൊലീസിന് നാണക്കേടായിരുന്നു. 

പുതുക്കിയ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2750 ഗുണ്ടകളാണ് ഉള്ളത്. അടുത്തിടെ ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഓരോ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് ഗുണ്ട ലിസ്റ്റ് തയ്യാറാക്കിയത്. നിലവിൽ സജീവമായവർ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളതെന്നാണ് പൊലീസ് വിശദീകരണം. 701 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. 

ഇതിനിടെ സംസ്ഥാനത്ത് 28 പോക്സോ കോടതികൾ കൂടി തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ ആകെ എണ്ണം 56 ആയി. കേന്ദ്രം അനുവദിച്ച 28 പോക്സോ കോടതികൾ തുടങ്ങാത്തത് മൂലം കേസുകളിലെ വിചാരണ വൈകുകയാണ്. കോടതികൾ തുടങ്ങുന്ന മുറക്ക്  ജഡ്ജിയെയും പുതിയ തസ്തിതകളും അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K