12 October, 2021 12:36:22 PM
ടോപ്‌ലെസ് ആയി വെയിൽ കായുന്ന താരസുന്ദരി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി 'ബാഗ്ഗി ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം' എന്ന മലയാള സിനിമാ ഗാനം മാറ്റിപ്പാടാന്‍ സമയമായിരിക്കുന്നു എന്ന് തെളിയിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരസുന്ദരി ഇഷാ ഗുപ്ത. തുറസായ ബാൽക്കണിയിൽ ഇളവെയിലിനു മുന്നിൽ ടോപ്‌ലെസ് ആയി പോസ് ചെയ്യുന്ന ഇഷാ ഗുപ്തയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്നിനെയും നാളെയെയും സ്നേഹിക്കൂ എന്ന ക്യാപ്‌ഷനോടു കൂടി ഇഷാ ഗുപ്ത തന്നെയാണ് തന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്.
തന്‍റെ ടോൺഡ് ബോഡി ആത്മവിശ്വാസത്തോടുകൂടി പരിചയപ്പെടുത്തുകയാണ് നടി ഇഷാ ഗുപ്ത ഇതിലൂടെ ചെയ്തത്. ബിക്കിനി ലുക്കില്‍ ഞെട്ടിക്കുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊടു ബോൾഡ് പരീക്ഷണവുമായി താരം എത്തുന്നത്. ചലച്ചിത്ര നടി എന്നതിലുപരി മോഡലും 2007 ലെ മിസ് ഇന്ത്യ ഇന്‍റർനാഷണൽ കിരീട ജേതാവുമാണ് ഇഷ ഗുപ്ത. ബോളിവുഡ് സിനിമകളിൽ ഒരു കരിയർ സ്ഥാപിച്ച ഇവര്‍ 2007 ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും മിസ് ഇന്ത്യ ഇന്‍റർനാഷണൽ കിരീടവും നേടി. പിന്നീട് മിസ് ഇന്‍റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.