06 September, 2021 06:33:36 AM
വനിതാ പോലീസ് ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം. പഞ്ചാബിലെ മുസാഫര്‍ഗഡ് ജില്ലയിലാണ് സംഭവം. സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള യുവതിക്കു നേരെയാണ് അതിക്രമം നടന്നത്. കാറിനുള്ളില്‍ ഇരിക്കാന്‍ യുവതിയോട് ആവശ്യപ്പെട്ട യുവാവ് ചമാന് ബൈപ്പാാസിലെ മരുഭൂമി പ്രദേശത്ത് വച്ചാണ് അതിക്രമം നടത്തിയത്.
ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.