12 August, 2021 05:16:10 PM
മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്തത് താന്‍ - നടി പൂര്‍ണ്ണിമ ജയറാം
കൊച്ചി: മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്തത് താനാണെന്ന് നടി പൂര്‍ണ്ണിമ ജയറാം. കേരളത്തിലെ ഷൂട്ടിംഗ് കഴിഞ്ഞ് താന്‍ ബോംബെയില്‍ പോയി തിരിച്ചുവരുമ്പോള്‍ ജീന്‍സ് വാങ്ങിവരുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നുവെന്നും അതിനെത്തുടര്‍ന്നാണ് നടന് ജീന്‍സ് വാങ്ങിക്കൊടുത്തതെന്നുമാണ് പൂര്‍ണ്ണിമ ജയറാം പറയുന്നത്.
അന്നെല്ലാം ബോംബെയില്‍ ആണ് ഫാഷനബിളായ നല്ല മെറ്റീരിയലുകളും ഗാര്‍മെന്റ്സും കിട്ടുന്നത്. അതുകൊണ്ട് തിരികെ വരുമ്പോള്‍ ഒരു ജോഡി ജീന്‍സ് മേടിച്ചു വരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ അത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഒരു പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് പൂര്‍ണിമ പഴയ സംഭവം ഓര്‍ത്തെടുക്കുന്നത്.
മോഹന്‍ലാലിനൊപ്പം നിരവധി തവണ ഒരുമിച്ചഭിനയിച്ച നടിയാണ് പൂര്‍ണിമ. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ മലയാള ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. മോഹന്‍ലാലിന്റെ യും റിലീസ് ആയ ആദ്യത്തെ ചിത്രമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.
വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 1981-ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാര്‍ഡ് പൂര്‍ണിമക്കാണ് ലഭിച്ചത്.