07 June, 2016 10:30:40 PM
വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ... - ലക്ഷ്മി ഗോപാലസ്വാമി
വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ട്. ചില നടന്‍മാരോട് പ്രണയവും തോന്നിയിട്ടുണ്ട്. കലാകാരിയെ തിരിച്ചറിയുന്ന, തിരിച്ചറിയാന്‍ കഴിയുന്ന ഒരു സഹൃദയനെയാണു കാത്തിരിക്കുന്നത്. പ്രശസ്ത നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി മനസ് തുറക്കുന്നു.
പലരോടും പ്രണയം തോന്നിട്ടുണ്ട് എന്നാല്‍ പരിചയവും സൗഹൃദവും പലപ്പോഴും പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ചില നടന്മരോടു താല്‍പര്യം തോന്നിട്ടുണ്ട്. അവര്‍ക്കൊപ്പം അടുത്തിടപഴകുമ്പോള്‍ അങ്ങനെയൊരാളെ പങ്കാളിയായി ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും ലക്ഷ്മി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചില കാരണങ്ങള്‍ മൂലം തനിയ്ക്കു വരുന്ന വിവാഹലോചനകള്‍ മുടങ്ങുകയാണെന്നു ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം വിനീത് നായകനായി വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരിച്ചു വരാന്‍ ഒരുങ്ങുകയാണു ലക്ഷ്മി ഗോപാലസ്വാമി. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ വരിക്കാശ്ശേരി മനയില്‍ നടക്കുകയാണ്.