27 June, 2021 07:57:45 AM
ആശ്രമത്തിലെ കൂട്ടക്കൊല; പ്രതിയായ സ്ത്രീ 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
അഹമ്മദാബാദ്: ആശ്രമത്തിലെ സ്വാമിനിയെയും അമേരിക്കന്‍ പൗരനെയും രണ്ടു സഹായികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സ്ത്രീ 17 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലെ മെഹ്സാനയിലെ കാദി എന്ന സ്ഥലത്ത് നടന്ന കൂട്ടക്കൊലപാതകത്തിലെ പ്രതിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത്.
രാജ്കുമാരി(50)ആണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇവരുടെ ഭര്‍ത്താവ് ഗോവിന്ദ് സിംഗിനെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
2004 ഏപ്രില്‍ രണ്ടിനാണ് നാടിനെ നടക്കിയ സംഭവം നടന്നത്. ഉത്വ മഹാകാളി മാതാ ക്ഷത്ര ആശ്രമത്തിലെ സ്വാമിനി മാതാജി സംതാനന്ദ് പൂര്‍ണാനന്ദ് സരസ്വതി(35), അമേരിക്കന്‍ പൗരനും ആശ്രമത്തിലെ ട്രസ്റ്റിയുമായ ചുമന് പട്ടേല്‍(70), മോഹന്‍ ലുഹാര്‍(45), കര്മന് പട്ടേല്‍(30) എന്നിവരാണ് കൊല്ലപ്പെട്ടത്. മാത്രമല്ല ആശ്രമത്തില്‍ ഇവര്‍ മോഷണം നടത്തുകയും ചെയ്തിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ രാജ്കുമാരിയും ഭർത്താവും ഒളിവില്‍ കഴിയുകയായിരുന്നു. ഗോവിന്ദ് സിംഗിനെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും രാജ്കുമാരി പോലീസിന്റെ പിടിയിലാകാതെ തന്ത്രപൂർവം രക്ഷപെട്ടു.
ഇതിനു പിന്നാലെ രാജ്കുമാരിയെയും ഭര്‍ത്താവ് ഗോവിന്ദ് സിംഗിനയും കണ്ടെത്തുന്നവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വർഷങ്ങൾക്ക് ശേഷം രാജ്കുമാരി പോലീസിന്റെ വലയിലാകുന്നത്.