30 April, 2021 11:17:49 AM


മൂവാറ്റുപുഴ വ്യാജ ആര്‍.ടി.പി.സി.ആര്‍ കേസ്; പ്രതിയുടെ ഹവാല ബന്ധം അന്വേഷിക്കുന്നു


fake rtpcr certificate


മൂവാറ്റുപുഴ: വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയുടെ ഹവാല ബന്ധം അന്വേഷിക്കാന്‍ പൊലീസ്. ഇയാളില്‍ നിന്നും കണക്കില്‍ പെടാത്ത 8 ലക്ഷം രൂപ, 5 ലാപ്‌ടോപ്പുകള്‍, നോട്ടെണ്ണല്‍ മെഷീന്‍, നിരവധി ആധാര്‍ കാര്‍ഡുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചിരുന്നു. ഇതില്‍ ആധാര്‍ കാര്‍ഡുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചോയെന്നടക്കം അന്വേഷണം ഉണ്ടാകും.


പ്രതി സന്‍ജീത് മൊണ്ഡല്‍ നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. സന്‍ജീത് മൊണ്ഡലിന് ഹവാല ശൃംഖലയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇക്കാര്യം പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം മൂവാറ്റുപുഴ കൂടാതെ എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളില്‍ ഇയാള്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സന്‍ജീത് മൊണ്ഡലിനെ ചോദ്യം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K