20 February, 2021 09:37:46 PM
കോഴിക്കോട് ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു
![](http://www.kairalynews.com/uploads/page_content_images/kairaly_news_16138374470.jpeg)
കോഴിക്കോട്: ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശിനിയായ സലീന എന്ന യുവതിയാണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ലോഡ്ജിൽ വച്ച് ഭർത്താവ് യുവതിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തില്‍ ഭർത്താവ് അഷ്റഫിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.