29 July, 2020 04:48:13 AM


സുശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: റി​യ ച​ക്ര​ബ​ർ​ത്തി​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​ന് കേ​സ്

ദില്ലി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​ന് ന​ടി റി​യ ച​ക്ര​ബ​ർ​ത്തി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സുശാ​ന്തി​ന്‍റെ അ​ച്ഛ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് റി​യ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 


സു​ശാ​ന്തി​നെ കൂ​ട്ടു​കാ​രി കൂ​ടി​യാ​യ റി​യ ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ചെ​ന്നും സാ​മ്പ​ത്തി​ക​മാ​യി വ​ഞ്ചി​ച്ചെ​ന്നും മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ഫ്ഐ​ആ​റി​ൽ റി​യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രു​ടെ പേ​രും ചേ​ർ​ത്തി​ട്ടു​ണ്ട്. പാ​റ്റ്ന പോ​ലീ​സി​ന്‍റെ നാ​ലം​ഗ സം​ഘം കേ​സ് അ​ന്വേ​ഷി​ക്കാ​ൻ മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K