04 June, 2020 12:40:21 AM
കൊൽക്കത്ത തുറമുഖത്തിന്റെ പേര് മാറ്റി; ഇനി ഡോ.ശ്യാമപ്രസാദ് മുഖര്‍ജി പോര്‍ട്ട്
ദില്ലി: കൊൽക്കത്ത തുറമുഖത്തിന്റെ പേര് ശ്യാമപ്രസാദ് മുഖർജിയുടെ പേരിലേക്കു മാറ്റാൻ കേന്ദ്രമന്ത്രിസഭ തീരുമാനം. തുറമുഖത്തിന്റെ പേരുമാറ്റുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 12ന് കൊൽക്കത്തയിൽ പ്രഖ്യാപിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ഡേക്കർ പറഞ്ഞു. തുറമുഖത്തിന്റെ 150-ാം വാര്ഷികാഘോഷചടങ്ങിലായിരുന്നു ഇത്.
ലോക്ക്ഡൗണ്‍ പ്രതിസന്ധിയിൽ കോടിക്കണക്കിനു ജനം കൊടിയ ദുരിതത്തിലായിരിക്കുമ്പോഴും സംഘപരിവാറിന്റെ രാഷ്ട്രീയവും മതപരവുമായ അജൻഡകളാണ് കേന്ദ്രത്തിനു പ്രാമുഖ്യമെന്ന് തെളിയിക്കുന്നതാണു തുറമുഖത്തിന്റെ പേരുമാറ്റ തീരുമാനമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കൊച്ചി അടക്കം രാജ്യത്തെ പ്രധാന തുറമുഖങ്ങൾക്ക് അതാതു സ്ഥലത്തിന്റെ പേരാണ് പൊതുവേ നൽകിയിരുന്നത്.