02 June, 2020 02:20:31 PM
സിനിമയിലല്ല, ജിമ്മിൽ; 80 കിലോഗ്രാം ഭാരം എടുത്തുയർത്തി നടി ഉർവശി റൗട്ടേല
മുംബൈ: ആരാധകരെ അമ്പരിപ്പിച്ച് 80 കിലോ ഭാരമുയർത്തി ബോളിവുഡ് താരം ഉർവശി റൗട്ടേല. താരം ജിം പരിശീലനം നടത്തുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ ചിത്രം 'വിർജിൻ ഭാനുപ്രിയ' ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്ന വേളയിലാണ് താരത്തിന്റെ പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ എത്തുന്നത്. വൗ! എന്ന് ഗായിക കനിക കപൂർ അതിന്റെ താഴെ ആശ്ചര്യത്തോടെ കമന്റ് ചെയ്യുന്നു.
പുതിയ ചിത്രത്തെ പറ്റി ഉർവശി പറയുന്നതിങ്ങനെ. "ഒരു യാഥാസ്ഥിതിക കുടുംബത്തിലെ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അവൾ തന്റെ കന്യകാത്വം നഷ്‌ടപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്ത് അതെളുപ്പം സാധിക്കും എന്നവൾ വിചാരിക്കുന്നു. പക്ഷെ അവളുടെ ശ്രമങ്ങൾ എല്ലാം വിഫലമാവുന്നു. അവളുടെ ജീവിതത്തിൽ അതൊരിക്കലും നടക്കില്ല എന്നൊരാൾ പ്രവചിച്ചിരുന്നു. അതിന് ശേഷം സംഭവിക്കുന്നതാണ് കഥയുടെ ഉള്ളടക്കം." ഗൗതം ഗുലാത്തി, അർച്ചന പുരാൺ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.