01 June, 2020 12:39:33 PM
ബീട്രൂറ്റ് ഗേള്‍: ദേഹമാസകലം ബീട്രൂറ്റ് അരച്ച് പുരട്ടി ബോളിവുഡ് താരം; ചിത്രങ്ങൾ വൈറൽ
മുംബൈ: മുഖസൗന്ദര്യം സംരക്ഷിക്കുന്നതിനായി ബീറ്റ്റൂട്ട് അരച്ച് പുരട്ടിയതാണ് ബോളിവുഡ് സുന്ദരി എല്ലി അവരാം. പക്ഷെ ഐഡിയ കുറച്ചു കൂടിയപ്പോൾ സംഭവിച്ചതാണ് ഈ ചിത്രത്തിലുള്ളത്. അതിനുള്ള കാരണവും എല്ലി പറയുന്നു. മുഖത്ത് മാത്രം പുരട്ടി അവസാനിപ്പിക്കേണ്ട എന്ന തോന്നലാണ് ഈ കാണുന്ന അവസ്ഥയിൽ എത്തിച്ചത്.
ഇന്ത്യൻ സിനിമാമേഖലയിൽ ആണ് എല്ലി തിളങ്ങുന്നതെങ്കിലും ജന്മം കൊണ്ട് സ്വീഡിഷ് ആണ് ഇവർ. 1990 ജൂലൈ 29 ന് സ്വീഡന്‍ സ്റ്റോക്ക്ഹോമിലെ ടൈറസ് കൊമ്മുനിലാണ് ജനിച്ചു വളർന്നത്. പിതാവ് ജാനിസ് അവ്രാമിഡിസ് ഒരു സംഗീതജ്ഞനാണ്. അമ്മ മരിയ ഗ്രാൻലൻഡും ഒരു നടിയാണ്.
മുംബൈയില്‍ താമസമാക്കിയ എല്ലി ബോളിവുഡ് ചിത്രമായ കിസ് കിസ്‌കോ പ്യാർ കാരൂണിലൂടെയാണ് അറിയപ്പെട്ടത്. 'മലംഗ്' ചിത്രത്തിൽ എല്ലി ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ബിഗ് ബോസിൽ പങ്കെടുത്ത ശേഷമാണ് അവരാം ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.