25 May, 2020 08:00:37 AM
ഇന്ത്യയ്ക്ക് റാഫേൽ യുദ്ധവിമാനങ്ങൾ കൈമാറുന്നതിൽ കാലതാമസമില്ലെന്ന് ഫ്രാൻസ്
ദില്ലി: ഇന്ത്യയ്ക്ക് റാഫേൽ യുദ്ധവിമാനങ്ങൾ കൈമാറുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് ഫ്രാൻസ്. 36 റാഫേൽ വിമാനങ്ങൾ യഥാസമയം വിതരണം ചെയ്യുമെന്ന് ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലിനെയ്ൻ പറഞ്ഞു. 36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനായി 58,000 കോടി രൂപയുടെ കരാർ 2016ൽ ആണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പുവച്ചത്. കരാർ പ്രകാരം ഒരു റാഫേൽ യുദ്ധ വിമാനം ഇന്ത്യയ്ക്കു കൈമാറി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിലെത്തിയാണ് വിമാനം ഏറ്റുവാങ്ങിയത്.
ആദ്യ ബാച്ച് റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കു കൈമാറുന്നത്. നാല് വിമാനങ്ങളാണ് എത്തുക. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലാകും ഇവയെ വിന്യസിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ കൈമാറുന്നത് വൈകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിയാണ് ഇമ്മാനുവൽ രംഗത്തെത്തിയത്. ആദ്യബാച്ചിലെ നാലെണ്ണത്തില്‍ മൂന്നെണ്ണം ഇരട്ട സീറ്റുള്ളവയാണ്. വിമാനം പറത്തുന്നതിന് ആദ്യഘട്ടത്തില്‍ ഏഴ് പൈലറ്റുമാര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്