28 April, 2020 09:50:50 AM
'രോഗികളുടെ എണ്ണം ഒറ്റയക്കമായി'; കൊറോണയെ തുടച്ചു നീക്കിയെന്ന് ന്യൂസിലൻഡ്

വെല്ലിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തെ പൂർണമായും പ്രതിരോധിച്ചെന്നു പ്രഖ്യാപിച്ച് ന്യൂസിലൻഡ്. നിലവിലെ നിയന്ത്രണങ്ങൾ നാലാം ഘട്ടത്തിൽ നിന്നും മൂന്നാം ഘട്ടത്തിലേക്ക് ലഘൂകരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനിടെ രാജ്യത്ത് രോഗബാധിതനായ ഒരാളെയും രോഗ സാധ്യതയുള്ള നാലു പേരെയും കണ്ടെത്തിയതായി സർക്കാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രോഗബാധിതരുടെ എണ്ണം കുറയ്ക്കാനായത് കൊറോണയെ തുരത്തുമെന്ന ലക്ഷ്യത്തിലേക്കെത്താൻ കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്ന് ന്യൂസിലാന്റിലെ ഹെൽത്ത് ഡയറക്ടർ ജനറൽ ആഷ്‌ലി ബ്ലൂംഫീൽഡ് പറഞ്ഞു, കൊറോണ വൈറസ് ബാധ ഇല്ലാതാക്കിയിട്ടുണ്ടെന്നും എന്നാൽ രാജ്യം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു.





