20 April, 2020 06:07:53 PM
ഭാര്യയെ 'സെക്‌സി' എന്ന് വിളിച്ച് പോസ്റ്റ്; ഭർത്താവിന് തിരിച്ച് പണികൊടുത്ത് താരപത്നി
മുംബൈ: ഭാര്യക്കൊപ്പം എടുത്ത വീഡിയോ 'സെക്‌സി' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ബോളിവുഡ് താരത്തിന് ഭാര്യ നല്‍കിയ 'മധുരപ്രതികാരം ആരാധകര്‍ ആസ്വദിച്ചു തുടങ്ങി. ക്വാറന്റൈനിൽ കഴിയുന്ന ഓരോ ദിവസവും ഞങ്ങൾ കൂടുതൽ പക്വമതികളും വിവേകശാലികളുമായി മാറുന്നു എന്നാണ് ഷാഹിദ് കപൂർ തന്‍റെ ഭാര്യ മീര രാജ്പുത്തുമൊത്തുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചത്. തന്നോടൊപ്പം ബെഡില്‍ കിടക്കുന്ന ഭാര്യയെയാണ് സെക്സി എന്ന് ഇദ്ദേഹം വിശേഷിപ്പിച്ചത്.
ഭര്‍ത്താവിന് എട്ടിന്റെ പണിയാകുമെന്ന് കരുതിയാണ് താരപത്നി തീർത്തും പ്രതീക്ഷിക്കാത്ത മറുപടിയുമായി രംഗത്തെത്തിയത്. 'പ്രതികാരം' വന്നുകൊണ്ടിരിക്കയാണ് എന്ന മറുപടിയാണ് മീര ആദ്യം നൽകിയത്. തൊട്ടുപിന്നാലെ ഭർത്താവിന്റെ കുട്ടിക്കാലത്തെ ഒരു മാഗസിൻ കവർ ചിത്രം മീര പോസ്റ്റ് ചെയ്യുകയും ചെയ്തു. 'പ്രതികാരം മധുരമാണ്' എന്ന് ക്യാപ്‌ഷനും കൊടുത്തു. ഭർത്താവിന് ഇത് കണ്ട് അപകർഷതാബോധം തോന്നുമെന്ന് കരുതിയ മീരക്ക് പണി പാളിയോ എന്നാണ് ഇപ്പോള്‍ സംശയം. ഇതിലെ ഷാഹിദ് വളരെ സ്വീറ്റ് ആണെന്ന അഭിപ്രായവുമായാണ് ആരാധകര്‍ രംഗത്തെത്തിയത്.