18 April, 2020 02:38:37 PM


ഭാര്യയെ ഹണിമൂണിന് തനിയെ അയച്ച് ബോളിവുഡ് സൂപ്പർ താരം



മുംബൈ: പ്രണയിച്ച് സ്വന്തമാക്കിയ ഭാര്യയെ ഒറ്റയ്ക്ക് ഹണിമൂണിനയയ്ക്കുക. ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യം. എന്നാല്‍ അങ്ങിനെയും സംഭവിച്ചു. മറ്റാരുമല്ല,  ഇന്ത്യൻ സിനിമാപ്രേക്ഷകർക്കും മലയാളികൾക്കും ഒരുപോലെ പ്രിയങ്കരനായ ബോളിവുഡ് താരം അനില്‍ കപൂറാണ് ആ താരം. 35 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ രഹസ്യസംഭവം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അനിൽ വെളിപ്പെടുത്തിയത്. സുനിതാ കപൂറിനെ ഒറ്റയ്ക്കയച്ച കഥയും അതിനുള്ള കാരണവും അദ്ദേഹം വിശദീകരികരിച്ചതിങ്ങനെ.


'മേരി ജുങ്' എന്ന സിനിമ കിട്ടിയ ശേഷമാണ് വിവാഹം ചെയ്യാമെന്ന് സുനിതയോട് അനിൽ പറയുന്നത്. എന്നാൽ സ്വന്തമായി വീടും ഭക്ഷണം പാകം ചെയ്യാൻ ഒരു കുക്കും ഉണ്ടായാലേ വിവാഹം ചെയ്യൂ എന്ന് സുനിത നിബന്ധന വച്ചിരുന്നു. അങ്ങനെ വീടും, അടുക്കളയും, സഹായിയും എല്ലാം വരുമെന്ന് കരുതി. നാളെ തന്നെ വിവാഹം കഴിച്ചാലോ എന്ന് സുനിതയോട് ചോദിച്ചു. ഒന്നുകിൽ നാളെ തന്നെ, അല്ലെങ്കിൽ ഒരിക്കലുമില്ല. അങ്ങനെ തൊട്ടടുത്ത ദിവസം തന്നെ ഞങ്ങൾ വിവാഹം കഴിച്ചു. അനിൽ കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഷൂട്ടിങ്ങിനു പോയി. മുന്‍നിശ്ചയിച്ച പ്രകാരം ഹണിമൂണിന് പോകാന്‍ അനിലിന് ആയില്ല. എങ്കിലും ഹണിമൂണിന് സുനിത വിദേശത്തേക്ക് പോയി ; ഭർത്താവ് കൂടെയില്ലാതെ!  


അനിൽ കപൂര്‍ - സുനിത കപൂര്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കള്‍. നടി സോനം കപൂർ, നടൻ ഹർഷവർധൻ, ചലച്ചിത്ര നിർമ്മാതാവ് റിയ എന്നിവര്‍. അന്ന് ഭക്ഷണം പാകം ചെയ്യാൻ സുനിത വിമുഖത കാട്ടിയെങ്കിലും മക്കളായ സോനത്തിനും റിയക്കും പാചകകലയോട് താത്പ്പര്യമുണ്ടെന്നും അനിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K