05 April, 2020 12:06:58 AM


ബോളിവുഡ് ഗായിക കനിക കപൂറിന്റെ കോവിഡ് അഞ്ചാമത്തെ പരിശോധനാഫലം നെഗറ്റീവ്



ലഖ്നൗ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂറിന്റെ അഞ്ചാമത്തെ പരിശോധനാഫലം നെഗറ്റീവ്. അടുത്ത പരിശോധനാഫലം കൂടി നെഗറ്റീവ് ആയി വരുന്നതു വരെ കനിക ആശുപത്രിയിൽ തന്നെ തുടരണം. മാർച്ച് 20ന് ആയിരുന്നു കനിക കപൂറിന്റെ പരിശോധനാഫലം ആദ്യമായി കോവിഡ് 19 പോസിറ്റീവ് ആയി വന്നത്.


തുടർന്നു നടന്ന മൂന്ന് പരിശോധനകളിലും കനികയുടെ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. നാലാമത്തെ പരിശോധനാഫലം മാർച്ച് 29ന് ആയിരുന്നു എത്തിയത്. അതും പോസിറ്റീവ് ആയിരുന്നു. എന്നാൽ, ഇന്നെത്തിയ അഞ്ചാമത്തെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. നേരത്തെ കനികയ്ക്കെതിരെ ലഖ്നൗ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിദേശയാത്ര കഴിഞ്ഞ് വന്നിട്ടും ഹോം ക്വാറന്റൈനിൽ ഇരിക്കാത്തതിനും പരിപാടികളിൽ പങ്കെടുത്തതിനുമായിരുന്നു അത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K