27 March, 2020 05:21:54 PM


കോവിഡ് 19: നാലു കോടിയുടെ സാമ്പത്തിക സഹായവുമായി നടന്‍ പ്രഭാസ്



അഹമ്മദാബാദ്: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി തെന്നിന്ത്യന്‍ താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്‍കി. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്‍കിയത്. ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


ഓരോ പൗരനും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ടതുണ്ട്. അതൊരു പൗരന്റെ കടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചു. നേരത്തെ, ജോര്‍ജ്ജിയയില്‍ നിന്ന് തിരിച്ചെത്തിയ പ്രഭാസ് സ്വയം ക്വാറന്റൈനില്‍ പോവുകയായിരുന്നു. ഇത്തരത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനൊപ്പം നിന്നുകൊണ്ട് മാതൃകയാവുകയാണ് ആരാധകരുടെ പ്രിയതാരം പ്രഭാസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K